LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രാജ്യത്ത് നാലുമാസത്തെ ഉയര്‍ന്ന നിരക്കില്‍

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആശാവഹമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വർഷം ഇതാദ്യമായി 40,000 കടന്നതാണ് ആശങ്കയുണ്ടാക്കുന്നത്. 

കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു. 112 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രാവിലെത്തന്നെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളമുൾപ്പെടെ എട്ടുസംസ്ഥാനങ്ങളിൽ 60 തികഞ്ഞവർക്കുള്ള കോവിഡ് വാക്സിൻ 60 ശതമാനവും നൽകിക്കഴിഞ്ഞു. കർണാടകം, ഒഡിഷ, ബിഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റുസംസ്ഥാനങ്ങൾ. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Contact the author

Web Desk