LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍. എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് രാവിലെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി സെന്‍റ്.  തേരേസാസ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കും. ഉച്ചയോടെ കൊച്ചി നഗര സഭയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരത്തോടെ ആലപ്പുഴയിലേക്ക്  പോകുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, അമ്പലപ്പുഴ, ആലപ്പുഴ, ഹരിപാട് എന്നീ മണ്ഡലങ്ങളിലും പ്രാചാരണത്തിനിറങ്ങും. നാളെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കോട്ടയം ജില്ലയിലുമാണ് പര്യടനം.

മാണി സി.കാപ്പന്‍റെ പാര്‍ട്ടിക്ക് സീറ്റ്‌ വിട്ടുകൊടുതത്തിനാല്‍  പ്രാദേശിക വിഭാഗത്തില്‍ വിള്ളലുകള്‍ തുടരുകയാണ്. സീറ്റിനായി യുഡിഫ് ഘടകക്ഷിയായ രാഷ്ട്രീയ ജനതാദളും ആവിശ്യമുയര്‍ത്തിയിരുന്നു. യുഡിഎഫില്‍ നിന്ന് ഘടകക്ഷികളുള്‍പ്പെടെ 3 സ്ഥാനാര്‍ഥികളാണ് ഏലത്തൂരില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം രാഹുല്‍ ഗാന്ധിയുടെ കൊച്ചി സന്ദര്‍ശനത്തിനു ശേഷം പരിഹാരമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Contact the author

Web Desk