LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി അസമിന്റെ സംസ്‌കാരത്തിനും ഭാഷയ്ക്കും ഭീഷണി- പ്രിയങ്ക ഗാന്ധി

ദിസ്പൂര്‍: ബിജെപി അസമിന്‍റെ സംസ്‌കാരത്തിനും ഭാഷയ്ക്കും ഭീഷണിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തരം ശക്തികളെ നാം പരാജയപ്പെടുത്തണം, മഹാസഖ്യം തീര്‍ച്ചയായും അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ ഖുംതായിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല.  മുഖ്യമന്ത്രി  അസമില്‍ നിന്നുളളയാളാവുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു, ബിജെപി ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു എന്നാല്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ അസമിലെ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.

പൗരത്വ നിയമത്തിനെതിരെ അസമില്‍ പ്രതിഷേധം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി സംസ്ഥാനതേക്ക് വരാതിരുന്നത്, എന്തുകൊണ്ടാണ് അദ്ദേഹം ക്ഷമ ചോദിക്കാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ബിജെപി ഉറപ്പുനല്‍കി എന്നാല്‍ അവര്‍ യുവാക്കള്‍ക്കായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. മാര്‍ച്ച് 27-നാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Contact the author

National Desk