LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ബോള്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് സംഭവം നടന്നത്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

കസ്റ്റഡിയിലുള്ള വെള്ളക്കാരനായ ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ വംശീയ പ്രേരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് മഹാമാരി സമയത്ത് ഏഷ്യന്‍ വിവേചനം തടയുന്നതിനായി രൂപീകരിച്ച എഎപിഐ-യുടെ പേര് സംഭവത്തിനു പിന്നില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് അറ്റ്‌ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ആറുപേര്‍ ഏഷ്യന്‍ വംശജരാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ഏഷ്യന്‍ അമേരിക്കക്കാരെ ലക്ഷ്യമിട്ട് 3,800 ഓളം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവത്തെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൊളറാഡോ ഗവര്‍ണര്‍ ജറേദ് പൊളിസും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു.

Contact the author

web news