LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ്സിന്‍റെ പതനം പൂര്‍ണം; മൂന്ന് എംഎല്‍എമാര്‍കൂടി രാജിവെച്ചു

മദ്ധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി മൂന്ന് കോൺ​ഗ്രസ് എംഎല്‍എമാർ കൂടി രാജിവച്ചു. ഇതോടെ  രാജിവച്ചവരുടെ എണ്ണം 22 ആയി.  മനോജ് ചൗധരി, ഐദല്‍ സിങ് കന്‍സാന, സുമവാലി എന്നിവരാണ് രാജിവച്ചത്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 19 പേർ നേരത്തെ രാജിവച്ചിരുന്നു.

തുള്‍സി സിലാവത്, ഗോവിന്ദ് സിങ് രജ്പുത്, ഡോ. പ്രഭുറാം ചൗധരി, ഇമാര്‍തി ദേവി, പ്രദ്യുംന സിങ് തോമര്‍, മഹേന്ദ്രസിങ് സിസോദിയ എന്നിവരാണ് രാജിവച്ച മന്ത്രിമാര്‍. മനോജ് ചൗധരി, ഹര്‍ദീപ് സിങ് ഡാങ്, രാജ്യവര്‍ദ്ധന്‍ സിങ്, ബ്രജേന്ദ്ര സിങ് യാദവ്, ജസ്പാര്‍ ജാജ്ജി, സുരേഷ് ധകാഡ്, ജസ്വന്ത് ജാദവ്, ശാന്ത്‌റാം സിറോണിയ, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിങ് ജാദവ്, ഒ.പി.എസ് ഭദോരിയ, കംലേഷ് ജാദവ്, ഗിരിരാജ് ദന്‍ഡോദിയ, രഘുരാജ് കന്‍സാന, ഐദല്‍ സിങ് കന്‍സാന, ബിസാഹുലാല്‍ സിങ് എന്നിവരാണ് രാജിവച്ച എം.എല്‍.എമാര്‍. സിന്ധ്യയുടെ അടുത്ത അനുയായിയും കോണ്‍ഗ്രസ് സംസ്ഥാന വക്താവുമായ പങ്കജ് ചരുര്‍വേദിയും രാജിവച്ചു. 

230 അംഗ നിയമസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 114 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് രണ്ട് ബി.എസ്.പി എം.എല്‍.എമാരുടെയും ഒരു എസ്.പി എം.എല്‍.എയുടേയും നാല് സ്വതന്ത്രരുടേയും പിന്തുണകൂടി നേടിയാണ് മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 107 ആണ് ബി.ജെ.പിയുടെ അംഗബലം. 22 എം.എല്‍.എമാരുടെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗബലം 93ലേക്ക് ഒതുങ്ങും

Contact the author

web desk