LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇത്തരം ദുഷിച്ച ചിന്തയുളള കുരങ്ങന്മാര്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?' - മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മമത ബാനര്‍ജിയെ അധിക്ഷേപിച്ച ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ എം. പി. മഹുവ മൊയ്ത്ര. ഇത്തരം ദുഷിച്ച ചിന്തകള്‍ ഉളള കുരങ്ങന്മാര്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു മഹുവയുടെ ചോദ്യം. ഇദ്ദേഹം വിചാരിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രിയാകാമെന്നാണ് എന്നാല്‍ ഇത് കടുവയും കോബ്രയും കുരങ്ങന്മാരും തമ്മിലുളള മത്സരമാണ് എന്നായിരുന്നു പ്രമുഖ പ്രശാന്ത് ഭൂഷന്‍റെ പ്രതികരണം.

'കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്തിട്ടും അവര്‍ ഒരു കാല്‍ സാരികൊണ്ട് പൊതിഞ്ഞു മറ്റേ കാല്‍ പുറത്തുകാണിക്കുകയാണ്. ഇങ്ങനെ സാരിയുടുക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. കാല് വ്യക്തമായി കാണിക്കണമെങ്കില്‍ മമത ബാനര്‍ജി സാരിയല്ല ബര്‍മൂഡയാണ് ധരിക്കേണ്ടത്' എന്നായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു മമതയ്ക്ക് നേരേ ആക്രമണമുണ്ടായത്. കാലിനും തോളെല്ലിനും പരിക്കേറ്റ മമത ബാനര്‍ജി പിന്നീട് ബംഗാളിലെ പ്രചരണ പരിപാടികളില്‍ വീല്‍ചെയറിലിരുന്നായിരുന്നു പങ്കെടുത്തത്.

Contact the author

National Desk