LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതെന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഭരണഘടന വിരുദ്ധമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അധികാര പരിധിയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദമില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. അതില്‍ ആരും കൈകടത്താന്‍ പാടില്ല, എന്തിനാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്.  ഈ മൂന്ന് എം.പി മാരുടെയും കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും. മാര്‍ച്ച്‌ 31ന് മുന്‍പ് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പണമുള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ  പ്രകാരമാണ്, ഏപ്രില്‍ 12ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.



 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More