LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍‌ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് 7 വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ കോളുകള്‍ക്ക് തെളിവുകള്‍ ലഭിക്കില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കഴമ്പില്ലെന്നും, അന്നേ ദിവസം പരാതിക്കാരിക്കാരി ക്ലിഫ് ഹൗസില്‍ വന്നതിനു തെളിവില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സോളാര്‍ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു. തെളിവുണ്ടായിരുന്നുവെങ്കില്‍ പിണറായി സര്‍ക്കാര്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും ഉമ്മന്‍‌ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. 

സോളാര്‍ കേസില്‍ ഉമ്മന്‍‌ചാണ്ടി നിരപരാധിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയേയും, കോണ്‍ഗ്രസ് എം എല്‍ എമാരെയും സോളാര്‍ കേസില്‍ വേട്ടയാടുകയായിരുന്നുവെന്നും പ്രതിപക്ഷ  നേതാവ് രമേശ്‌ ചെന്നിത്തല കൂട്ടിചേര്‍ത്തു. 

Contact the author

Web Desk