തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട തപാല്‍ വോട്ടുകള്‍ ഇന്ന് മുതല്‍ രേഖപ്പെടുത്തി അയക്കാം. തപാല്‍ വോട്ട് രേഖപെടുത്താന്‍ അപേക്ഷ നല്കിയിരിക്കുന്നവര്ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. അപേക്ഷ നല്‍കിയിരിക്കുന്ന ആളുകളുടെ വീട്ടിലേക്ക് പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി എത്തും. ഉദ്യോഗസ്ഥര്‍ വരുന്ന സമയവും തിയതിയും മുന്‍കൂട്ടി വോട്ട് ചെയ്യാനുള്ളവരെ അറിയിക്കും. അറിയിപ്പ് ലഭിക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.
എണ്‍പത് വയസ് കഴിഞ്ഞവര്‍, കോവിഡ് പോസറ്റിവ് ആയവര്‍, ഭിന്നശേഷിക്കാര്‍, ക്വാറന്റ്റീനില്‍ ഇരിക്കുന്നവര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ടിലൂടെ തങ്ങളുടെ വോട്ട് രേഖപെടുത്താന്‍ അവസരം നല്‍കുന്നത്.
വീഡിയോ ഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സൂക്ഷ നിരിക്ഷകര്ന്, പോളിംങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മുന്പില് വെച്ചാണ് വോട്ട് രേഖപെടുത്തെണ്ടത്. സ്ഥാനാര്‍ഥിക്കോ, ബൂത്ത് എജന്റ്റ്മാര്ക്കോ വീടിന്റെ പുറത്ത് നിന്ന് വോട്ട് രേഖപെടുത്തുന്നത് കാണാന്‍ സാധിക്കും. തപാല്‍ വോട്ടുകള്‍ അതാത് ദിവസം തന്നെ വരണാധികാരികള്‍ക്ക് നല്‍കും.
സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്ക് അതായത് അന്ധര്‍, ശാരീരിക അസ്വസ്ഥയുള്ളവര്ക്കോ മറ്റൊരാളുടെ സഹായം തേടാനാകും. ബൂത്ത് ലെവല്‍ ഓഫീസമാര്‍ക്ക് അപേക്ഷ കൊടുത്ത 4.02 ലക്ഷം പേരാണ് ഇത്തവണ തപാല്‍ വോട്ട് രേഖപെടുത്തുക.