LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇ.ഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജസ്റ്റിസ് വി.കെ മോഹനന്‍ ആണ് കമ്മീഷന്‍ അധ്യക്ഷന്‍.

ഇ.ഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപെട്ട് സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതും, സരിത്തിന്‍റെ കത്തും, മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ ആരൊക്കെയാണ് പ്രതികളെ നിര്‍ബന്ധിച്ചത് തുടങ്ങിയുള്ള കാര്യങ്ങളെല്ലാം കമ്മീഷന്‍ പരിശോധിക്കും.

വി.കെ മോഹനന്‍റെ അധ്യക്ഷതയിലുള്ള ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദം ആവശ്യമാണ്.  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മന്ത്രിസഭയെടുത്ത തീരുമാനം ആയതിനാല്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദം ലഭിച്ചെങ്കില്‍ മാത്രമേ സര്‍ക്കാര്‍  ഔദ്യോഗികമായി ഉത്തരവ്  പുറത്തിറക്കുകയുള്ളൂ.

Contact the author

Web Desk