തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പൂരിന്തര പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് ഇരട്ട വോട്ടുളളത്. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ടവോട്ടുണ്ട്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും അധികൃതര്‍ പേര് നീക്കം ചെയ്തില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ ഓഫീസ് നല്കുന്ന വിശദീകരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പളളിക്കും ഭാര്യക്കും ഇരട്ടവോട്ടുളളതായും റിപ്പോര്‍ട്ടുണ്ട്.
ഇരട്ടവോട്ട് വിഷയത്തില്‍ അടിയന്തരനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരട്ടവോട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു പിന്നാലെ ഇരട്ടവോട്ട് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.