LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൊഴിയെന്ന രീതിയില്‍ എന്തും എഴുതി പിടിപ്പിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല- സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: 'മൊഴി'യെന്ന രീതിയില്‍ എന്തും എഴുതിപിടിപ്പിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. 'തനിക്കെതിരെ സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് നല്‍കിയെന്നു പറയപ്പെടുന്ന മൊഴി കഴിഞ്ഞ ദിവസങ്ങളില്‍  പുറത്തുന്നിരുന്നു. ഇത് ശരിയായ നടപടിയല്ല. ഫ്ലാറ്റിലേക്ക് ദുരുദ്ദേശത്തോടെ സ്പീക്കര്‍ വിളിച്ചുവരുത്തിയെന്ന മൊഴിയാണ് പുറത്ത് വന്നത്. ഇ.ഡി കഴിഞ്ഞ ദിവസം പുറത്തുവിട്ട മൊഴിക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്‍റെ പല ഘട്ടങ്ങളില്‍ മൊഴിയെന്ന രൂപേണ, അന്വേഷണ ഏജന്‍സികള്‍ കൊടുത്തതെന്ന രിതിയില്‍ വ്യാജ പ്രചരണങ്ങള്‍  സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്. ഇതില്‍ ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിങ്ങനെ നിരവധി ആളുകളെ അപകീര്‍ത്തിപെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുണ്ട്. ഇത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല,  സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കിഫ്ബി, ലൈഫ് എന്നിങ്ങനെ സമൂഹത്തിന്‍റെ ഉന്നതിക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളും, പ്രതിപക്ഷവും ശ്രമിക്കുമ്പോള്‍ ഈ അക്രമത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഒരു രീതിയിലും അംഗീകാരം ഇല്ലെന്ന തിരിച്ചറിവിലാണ്  പ്രതിപക്ഷം ഇത്തരം നുണകളൊക്കെ പ്രചരിപ്പിക്കുന്നത് എന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More