LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'റിപ്പറു'മായി കരിക്ക് ടീം നെറ്റ്ഫ്‌ളിക്‌സിലേക്ക്

കണ്ടന്‍റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്‌ളിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്നു. 'റിപ്പര്‍' എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സില്‍ കരിക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. വീഡിയോയുടെ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിട്ടുണ്ട്.

അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. നെറ്റ്ഫ്ലിക്സിന് പുറമേ ഐജി ടിവി, യൂട്യൂബ് എന്നിവയിലും ഏപ്രില്‍ മൂന്നാം തീയതി രാവിലെ 11 മണിക്ക് വീഡിയോ റിലീസ് ചെയ്യും.

ഏപ്രില്‍ മൂന്നിന് രാവിലെ പതിനൊന്നു മണിക്കാണ് വിഡിയോ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്‌ളികസില്‍ എത്തുന്നതോടെ മലയാളികള്‍ക്കിടയില്‍ നിന്ന് പാന്‍ ഇന്ത്യ തലത്തില്‍ തന്നെ കരിക്ക് ശ്രദ്ധിക്കപ്പെടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

യൂ ട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. 'തേര പാര' എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യപ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയായിരുന്നു 'കരിക്ക്' എന്ന പേരിടലിനു പിന്നിൽ എന്ന് ടീം കരിക്ക് പറഞ്ഞിരുന്നു.

Contact the author

Entertainment Desk

Recent Posts

Web series

ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു; 'ദ റെയില്‍വേ മെനി'ല്‍ മാധവനും

More
More
Web Desk 4 years ago
Web series

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

More
More
Web Desk 4 years ago
Web series

'ഷെയിം ഓണ്‍ യു'; സമാന്തക്കെതിരെ വിദ്വേഷ ക്യാംപെയിന്‍

More
More
Web series

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ

More
More