തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ മികച്ച വിജയം എല്‍ഡിഎഫ് നേടും. എല്ലാ ആരോപണങ്ങളെയും തളളുന്ന വിധിയെഴുത്താവും ഇത്തവണ നടക്കുക. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം ആര്‍സി അമല ബേസിക് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇത്തവണ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷംകൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതു സര്‍ക്കാരിനെതിരെ കേരളം ഒറ്റക്കെട്ടായി വിധിയെഴുതും. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.