LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു

ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സിന്ധ്യ സ്വീകരിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പാലിക്കാനിയില്ലെന്ന് സിന്ധ്യ പറഞ്ഞു. രാജിവെച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെ സിന്ധ്യ ബംഗളൂരുവിലേക്ക് മാറ്റി.

ജ്യോതിരാദിത്യ സിന്ധ്യ അമിത് ഷായും നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന്  ബിജെപി നേതാവ് നരോത്തം മിശ്ര സിന്ധ്യയെ പാർട്ടിയിലേക്ക് ക്ഷണിച്ചു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന് ഭയത്തിൽ 88  എംഎഎമാരെ കോണ്‍ഗ്രസ്  റിസോര്‍ട്ടിലേക്ക് മാറ്റി . 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, ബിജെപിയുടെ 107 എഎല്‍എമാരെ ചൊവ്വാഴ്ച രാത്രിയില്‍ ഗുരുഗ്രാമിലേക്ക് മാറ്റി.

Contact the author

web desk