LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ലോക്സഭയിലെ ഏഴ് കോണ്‍ഗ്രസ് എം.പിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് എം.പിമാരടക്കം ഏഴ് പേരുടെ സസ്പെന്‍ഷനാണ്  സ്പീക്കര്‍ പിന്‍വലിച്ചത്. സസ്പെൻഷൻ നേരിട്ട എംപിമാർക്കുള്ള പെരുമാറ്റചട്ടം സ്പീക്കർ സഭയെ അറിയിച്ചു. ഡല്‍ഹി വംശഹത്യ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് എംപിമാരെ സസ്പെന്റ് ചെയ്തത്. ഇവർ സ്പീക്കർക്ക് നേരെ കടലാസ് കീറിയെറിഞ്ഞിരുന്നു.

ബെന്നി ബെഹനാന്‍, ടി.എന്‍ പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്ക ടാഗൂര്‍, ഗൌരവ് ഗോഗൊയ്, ഗുര്‍ജിത് സിംഗ്,  എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. ഇന്ന്  ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ എം.പിമാരുടെ സസ്പെന്‍ഷന്‍ നീട്ടികൊണ്ടുപോകേണ്ടതില്ലെന്ന അഭിപ്രായം ബി.ജെ.പി അംഗങ്ങള്‍ പങ്കുവെച്ചിരുന്നു.

Contact the author

web desk