LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബംഗാള്‍ മറ്റൊരു ഗുജറാത്താവരുതെങ്കില്‍ തൃണമൂലിന് വോട്ട് ചെയ്യൂ- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളിനെ മറ്റൊരു ഗുജറാത്താക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബര്‍ധമാന്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 'ഗുജറാത്ത് പശ്ചിമബംഗാളിനെ പിടിച്ചടക്കരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് സൗജന്യ റേഷന്‍ വേണമെങ്കില്‍, നിങ്ങള്‍ക്ക് സൗജന്യ ഭക്ഷണം വേണമെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ'- മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഓരോ സ്ത്രീക്കും പ്രതിമാസം അഞ്ഞൂറു മുതല്‍ ആയിരം രൂപ വരെ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ് തൃണമൂല്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് വാഗ്ദാനങ്ങള്‍.

ബിജെപി അധികാരത്തില്‍ വന്നാല്‍ നിലവിലുളള പദ്ധതികള്‍ പോലും ഇല്ലാതാവുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്നിടത്തോളം കാലം കേന്ദ്രസേനയെ കുറ്റപ്പെടുത്തുന്നത് തുടരും. അവര്‍ തനിക്ക് നോട്ടീസുകളയക്കുംതോറും താന്‍ ജനങ്ങളോടടുക്കുമെന്നും മമത പറഞ്ഞു.

Contact the author

National Desk