LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെര്‍മല്‍ സ്കാനറുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദാനം ചെയ്യും

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ഉപയോഗിച്ച തെര്‍മല്‍  സ്കാനറുകള്‍ ദാനം ചെയ്യാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശരീരോഷ്മാവ് അളക്കാന്‍ ഉപയോഗിച്ച ഇന്‍ഫ്രാറെഡ് തെര്‍മല്‍  സ്കാനറുകളാണ് സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവക്ക് നല്‍കുന്നത്. 

കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരീരോഷ്മാവ് ‌പരിശോധന  നിര്‍ബന്ധമാക്കിയത്. പോളിങ് ജീവനക്കാര്‍ക്ക് നല്‍കിയ, ഉപയോഗിക്കാത്ത പി.പി.ഇ കിറ്റ്, മാസ്കുകള്‍, റബ്ബര്‍ കൈ ഉറകള്‍ എന്നിവ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തിരിച്ചെടുക്കും. 

സംസ്ഥാനത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാംഘട്ട രോഗ വ്യാപനം അതി രൂക്ഷമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

Web Desk