LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്‌ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്‌ തുക വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. ഫിഷര്‍മെന്‍ സ്കോളര്‍ഷിപ്പ്‌ തുകയാണ് വര്‍ദ്ധിപ്പിച്ചത്. വരുന്ന അധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിച്ച തുക അപേക്ഷ നല്‍കിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തേ നല്‍കിയ അപേക്ഷകള്‍ക്ക് പുറമേ പുതുക്കിയ തുക ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 190 രൂപയില്‍ നിന്ന് 500 രൂപയാക്കി സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തി.

എല്‍.പി വിഭാഗത്തിന് 320 ല്‍ നിന്ന് 720 രൂപയായും, യു.പി വിഭാഗം 630 ല്‍ നിന്ന് 900 രൂപയായും ഉയര്‍ത്തി. ഹൈസ്കൂൾ വിഭാഗത്തില്‍  940 ൽനിന്ന് 1000 രൂപയായി. ഹയർസെക്കൻഡറി വിഭാഗം 1130-ൽനിന്ന് 1400 രൂപയായും ബിരുദവിദ്യാർഥികൾക്ക് 1190-ൽനിന്ന് 1400 രൂപയുമായാണ് ഫിഷറീസ് വകുപ്പ് സ്കോളര്‍ഷിപ്പ്‌ തുക ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് 1570 ല്‍ നിന്ന് 1900 രൂപയാക്കിയാണ് പുതിയ സ്കോളര്‍ഷിപ്പ്‌ തുക അനുവദിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 3 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 3 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 3 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 4 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 4 years ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 4 years ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More