LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഠനം മുടക്കി 70 കാരനുമായി വിവാഹം നിശ്ചയിച്ചു; 21 കാരി ജീവനൊടുക്കി

70 കാരനുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് 21 വയസ്സുള്ള പെൺകുട്ടി ജീവനൊടുക്കി. ഷാർജയിലെ മുവയ്ലിയയിലാണ് പെൺകുട്ടി അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിവാഹത്തിന് പെൺകുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. വിവാഹം വേണ്ടെന്നും പഠനവുമായി മുന്നോട്ട് പോകണമെന്നുമായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്നാൽ 70 കാരനുമായി  വീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എതാനും ദിവസമായി വീട്ടിൽ കലഹം പതിവായിരുന്നു. 

ചൊവ്വാഴ്ച രാവിലെയാണ് കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് പെൺകുട്ടി ചാടിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥാലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോട്ടിക്ക് ഏറ്റ ​ഗുരുതരമായ പരിക്കാണ് മരണ കാരണം. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായിരുന്നു. പെൺകുട്ടിയുടേയോ കുടുംബാം​ഗങ്ങളുടേയോ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പെൺകുട്ടിയുടെ മാതാപിതാക്കളെയും കുടുംബാ​ഗങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് പൊലീസ് ഉടൻ കൈമാറും.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More