LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ഇറ്റലി, ദക്ഷിണ കൊറിയ സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

റോം, മിലാൻ, സിയോൾ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ അറിയിച്ചു. മാർച്ച് 15 മുതൽ മാർച്ച് 25 വരെ റോമിലേക്കുള്ള (ഇറ്റലി) സർവ്വീസുകൾ നിർത്തലാക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ സിയോൾ, മിലാൻ (ഇറ്റലി), എന്നിവിടങ്ങളിലേക്കുള്ള സർവ്വീസ് മാർച്ച് 14 നും മാർച്ച് 28 നും ഇടയിൽ നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ഏപ്രിൽ 15 വരെ ഇന്ത്യയില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നയതന്ത്രപ്രതിനിധികൾ, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള വിസകൾക്കു നിയന്ത്രണമില്ല. ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്ട് വിസകൾ എന്നിവക്കും നിയന്ത്രണം ബാധകമാകില്ല. നിയന്ത്രണം നിലവിൽ വന്നതോടെ ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ ഒഴുക്ക് പൂര്‍ണമായും നിലയ്ക്കും. 

അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അവരുടെ രാജ്യത്തുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം. വിദേശത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ നിര്‍ബന്ധിത ക്വാറന്‍റൈനു വിധേയരാകണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More