നടന് ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
"എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു" എന്നാണ് ടൊവിനോ കുറിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെ 8778 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,199 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ക്ക് രോഗ ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടു.