LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാത്രംകൊട്ടും തുഗ്ലക് ലോക്ക്ഡൌണും മൂലം കോവിഡ് വ്യാപനം രൂക്ഷമായി - രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന്  കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി. തുഗ്ലക് ലോക്ക്ഡൌണ്‍ കൊണ്ടും, പാത്രം കൊട്ടിയും കൊവിഡിനെ തുരുത്താമെന്നു വിചാരിച്ച കേന്ദ്ര സര്‍ക്കാര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മൂന്ന് ഘട്ടമായിട്ടാണ് ബിജെപി സര്‍ക്കാര്‍ കൊവിഡിനെ തുരുത്തന്‍ ശ്രമിച്ചത്. ഒന്ന് തുഗ്ലക്ക് ലോക്ക് ഡൌണ്‍, രണ്ട് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കുക, മൂന്ന് ദൈവങ്ങളോട്  പ്രാര്‍ഥിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങള്‍ പോലെ മാത്രമേ കാണാനാകുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വാക്സിന്‍ വിതരണം മന്ദഗതിയിലാകുന്നതിനെയും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതിലും കോണ്‍ഗ്രസ്‌ നേതൃത്വം ബിജെപിയെ വിമര്‍ശിച്ചിരുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത് 2,16,642 കൊവിഡ് കേസുകളാണ്. 1,153 ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.






 

Contact the author

Web Desk