LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുരക്ഷയില്ലാത്ത സ്‌കൂളുകള്‍ പൂട്ടണം- ബാലവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സുരക്ഷിതമല്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടണമെന്ന് ബാലവകാശ കമ്മീഷന്‍. സര്‍ക്കാരിന്‍റെയോ, സി ബി എസ് ഇ യുടെയോ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ സ്കൂളുകളാണ് അടച്ച് പൂട്ടാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 

ഉറപ്പില്ലാത്ത ചുവരുകള്‍, ഷെഡുകള്‍, മേല്‍ക്കൂര പോലുമില്ലാത്ത സ്‌കൂളുകള്‍ എന്നിവ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. പലസ്ഥലങ്ങളിലും കുട്ടികള്‍ക്ക് മല-മൂത്ര വിസര്‍ജനം നടത്താന്‍ പോലുമുള്ള സൗകര്യമില്ലന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളില്‍ എയ്ഡഡ് സ്കൂളുകളോട് ചേര്‍ന്ന് അനുവാദമില്ലാതെ നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയിന്‍ മേലാണ് ബാലവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

വരുന്ന അധ്യാന വര്‍ഷം മുതല്‍ ഇത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുത്. പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇതില്‍ നടപടി സ്വീകരിച്ച് 45 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടുകയും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More