LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യുവും, ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക് ഡൌണും ഏര്‍പ്പെടുത്തും

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യുവും, ഞായറാഴ്ച്ചകളില്‍ ലോക് ഡൌണും ഏര്‍പ്പെടുത്തി. കൊവിഡ്‌ വ്യാപനം  അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അടിയന്തര  മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യാവസ സ്ഥാപനങ്ങള്‍, എന്നിവയെ രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി പത്തുമണി മുതല്‍ വെളുപ്പിന് 4 മണി വരെയാണ് കര്‍ഫ്യൂ. സമ്പൂര്‍ണ ലോക് ഡൌണ്‍ ദിവസമായ ഞായറാഴ്ച്ച, ഹോട്ടലുകളില്‍  ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കും. ആളുകള്‍ കൂടുതലായി കൂട്ടം കൂടുന്ന മാര്‍ക്കറ്റുകള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ്‌ കോംപ്ലക്സുകള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കും. രോഗ വ്യാപനത്തെ തുടര്‍ന്ന് പ്ലസ്‌ ടു പരീക്ഷകള്‍ മാറ്റി വെച്ചു. എന്നാല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച തിയതികളില്‍ നടക്കും.

തമിഴ്നാട്ടില്‍ പുതിയതായി 10,694  കൊവിഡ്‌ കേസുകളാണ്  റിപ്പോര്‍ട്ട്‌ ചെയ്തത്. മൊത്തം 70,391 കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടുലക്ഷത്തി എഴുപത്തിമുവായിരത്തി എണ്ണൂറ്റിപ്പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം കൊവിഡ് മൂലം 1618 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണം 1,78,769 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 19,29,329 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 1,29,53,821 പേര്‍ രോഗമുക്തരായി. 12,38,52,566 പേരാണ് ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്.

Contact the author

National Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More