തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി കേരളം. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറുമണി വരെയാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.
പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടാവില്ല. രണ്ടാഴ്ച്ചത്തേക്കാണ് രാത്രികാല നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തില്‍ 18,257 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 25 പേരാണ്. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. 4565 പേര് രോഗമുക്തരായി. 1,08,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ആകെ 93,686 പേരാണ് നിലവില്‍ ചികിത്സയിലുളളത്,