LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് (വെള്ളി) 28,447 പേര്‍ക്ക് കൊവിഡ്‌; 1,78,983 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വെള്ളി) 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

27 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

5663 പേര്‍ക്ക് രോഗമുക്തി 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 711, കൊല്ലം 158, പത്തനംതിട്ട 153, ആലപ്പുഴ 127, കോട്ടയം 538, ഇടുക്കി 227, എറണാകുളം 572, തൃശൂര്‍ 614, പാലക്കാട് 221, മലപ്പുറം 529, കോഴിക്കോട് 1012, വയനാട് 219, കണ്ണൂര്‍ 335, കാസര്‍ഗോഡ് 247 എന്നിങ്ങനേയാണ് പരിശോധനാ ഫലം വെള്ളിയാഴ്ച  നെഗറ്റീവായത്. ഇതോടെ 1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,66,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

3,91,463 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,463 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,74,464 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,999 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3609 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

523 ഹോട്ട് സ്‌പോട്ടുകള്‍ 

വെള്ളിയാഴ്ച  7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Contact the author

Web Desk