LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യക്ക് സഹായമെത്തിക്കും പ്രാര്‍ത്ഥിക്കും - അമേരിക്ക

വാഷിംഗ്‌ടണ്‍: കൊവിഡ്‌ പ്രതിരോധത്തില്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അമേരിക്ക. കൊവിഡ്‌ വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യ സന്മനസ്സ് കാണിച്ചിരുന്നു. ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്കയും അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്.

ഇന്ത്യക്കായി പ്രവര്‍ത്തിക്കുമെന്നും പ്രാര്‍ത്ഥിക്കുമെന്നും അമരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ ചെറുത്തുനില്‍പ്പില്‍ ഇന്ത്യക്ക് വേണ്ട സഹായം നല്‍കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലെന്കെന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിറകെയാണ് ഭരണ നേതൃത്വമാകെ ഇപ്പോള്‍ സഹായ വാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിക്കാരായ ഡെമോക്രാറ്റുകളുടേയും ഇന്ത്യന്‍ വംശജരുടെയും സമ്മര്‍ദ്ദമുണ്ട് എന്നാണു വിലയിരുത്തല്‍. ഡോണാല്‍ ട്രംപിനുശേഷം മന്ദഗതിയിലായ ഇന്ത്യാ-അമേരിക്ക ബന്ധം പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രസ്താവനയോടെ സജീവമാകും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അമേരിക്കയില്‍ ആവശ്യത്തില്‍ കൂടുതലുള്ള വാക്സിനും ചികിത്സാ സംവിധാനങ്ങളും കൊവിഡ്‌ മൂലം ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കാന്‍  ബൈഡന്‍ ഭരണകൂടത്തിനുമേല്‍ അഭ്യന്തര സമ്മര്‍ദ്ദം ഏറുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്ക് ഇപ്പോഴത്തെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാ സഹായവും അടിയന്തിര പ്രാധാന്യത്തോടെ എത്തിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

Contact the author

International Desk