LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓഫീസുകളില്‍ ഇന്ന് മുതല്‍ പ്രവേശനം 25% ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 25% ജോലിക്കാര്‍ മാത്രം എത്തിയാല്‍ മതിയെന്ന് ഉത്തരവ്. ബാക്കിയുള്ള ജീവനകാര്‍ വീട്ടില്‍ ഇരുന്ന് വര്‍ക്ക്‌ ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. 

അവശ്യ സര്‍വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക്  24 മണിക്കൂറൂം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനകാര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രകള്‍ അനുവദനീയമാണ്.

ടെലികോം, എല്‍.പി.ജി യൂണിറ്റുകള്‍, ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ എന്നിവരെ ആവിശ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കും, കൂടെയുള്ള സഹായികള്‍ക്കും, വാക്സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ക്കും ഐഡി കാര്‍ഡ്‌ കാണിച്ചാല്‍ യാത്ര അനുവദിക്കും. എല്ലാ സ്ഥാപനങ്ങളിലെ ജോലിക്കാരും ഇരട്ട മാസ്കുകള്‍ ഉപയോഗിക്കണം. റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ മാത്രമേ പ്രവര്‍ത്തനം അനുവദിക്കുകയുള്ളൂ.  

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More