ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ലോക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി ജനം പുറത്തിറങ്ങിയാല്‍ പാന്‍ഡമിക് ആക്ട് കേസെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ധേശം നല്കി. അവശ്യ സര്‍വ്വീസുകള്‍ അല്ലാതെ മറ്റു സര്‍വ്വീസുകള്‍ക്ക് അനുമതി ഉണ്ടാകില്ല. ചരക്ക് ഗതാഗതത്തിന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകാനിടയില്ല.
എന്നാല്‍, സംസ്ഥാനത്തിന് അകത്തേക്ക് വരുന്നതിനും, പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടാകും. ജില്ലാ അതിര്‍ത്തികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സാധിധ്യം ഉറപ്പാക്കി പരിശോധന നടത്തും. ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് അടക്കം സമയം ക്രമീകരിച്ച് കടകള്‍ തുറന്നേക്കും. ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കേണ്ടന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സര്‍ക്കാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്.