LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമല്‍നാഥ് നാളെ വിശ്വാസം തെളിയിക്കണം-ഗവര്‍ണ്ണര്‍

ഭോപ്പാല്‍ : നാളെ സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട്‌ ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ഡന്‍  ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 12- മണിയോടെയാണ് ഈ ആവശ്യമുന്നയിച്ച് ഗവര്‍ണ്ണര്‍ കമല്‍നാഥിന് കത്ത് കൈമാറിയിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 11-മണിക്ക് മുന്‍പ് സഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനാണ് ആവശ്യം. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും ഈ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും മൂന്നു പേജുള്ള കത്തില്‍ ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ഡന്‍  വ്യക്തമാക്കി.

ഭരണപക്ഷത്തു നിന്നുള്ള 22- എംഎല്‍എ-മാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടമായെന്നും തുടരാന്‍ ഭരണഘടനാ പ രമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഇന്നലെ വൈകീട്ട് ഗവര്‍ണ്ണറെ കണ്ടിരുന്നു. തിങ്കളാഴ്ച്ചതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. തൊട്ടു പിറകെയാണ് ഗവര്‍ണ്ണര്‍ 'ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും ഈ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നും' കാണിച്ചുകൊണ്ട് മുഖ്യമന്ത്രി കമല്‍നാഥിന് കത്തു കൈമാറിയത്. ഇതിനിടെ രാജി നല്‍കിയ 22- എംഎല്‍എ-മാരില്‍ 6 -പേരുടെ രാജിക്കത്ത് സ്പീക്കര്‍ എന്‍.പി.പ്രജാപതി സ്വീകരിച്ചു. ഇന്ന് തന്നെ (ഞായറാഴ്ച ) തന്‍റെ മുന്‍പാകെ ഹാജരാവാന്‍ രാജി സമര്‍പ്പിച്ച എംഎല്‍എ-മാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തോടെ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ 22 എംഎല്‍എമാരേയാണ്  ബംഗുലുരുവിലുള്ള റിസോട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. ജ്യോതിരാദിത്യയുടെ പക്ഷത്തുള്ളവരെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെ ബംഗുലുരുവിലേക്ക്  മാറ്റിയത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്കി 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22   എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ വിമത എംഎല്‍എമാരില്‍ പലരും സിന്ധ്യയില്‍ നിന്ന് അകന്നതായി വാര്‍ത്തകളുണ്ട്. 





Contact the author

national desk