ദുബായ്: ഗള്‍ഫ് നാടുകള്‍ ഒന്നടങ്കം കൊറോണ പ്രതിരോധം ശക്തമാക്കുകയാണ്. ഇതുവരെ വലുതായി കൊറോണ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത രാജ്യങ്ങളും മുന്‍ കരുതല്‍ എന്ന നിലയില്‍ വലിയ സ്റ്റെപ്പുകളാണ് മുന്നോട്ട് വെക്കുന്നത്.
നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും പുതുതായി വിസ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് യു.എ.ഇ. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.
ഷാര്‍ജയിലെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ എക്സിക്യുട്ടീവ് കൌണ്‍സില്‍ ഉത്തരവിട്ടു. ഓഡിറ്റൊറിയങ്ങള്, കമ്യുണിറ്റി ഹാളുകള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാം ഇനിയോരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അബുദാബിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചു.