LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്; ജനറല്‍ വാര്‍ഡില്‍ പരമാവധി തുക 2,645 രൂപ

തിരുവനന്തപുരം: കൊവിഡ്‌ ചികിത്സാ നിരക്ക് പുതുക്കി സംസ്ഥാന സര്‍ക്കാര്‍. ജനറല്‍ വാര്‍ഡിലുള്ള ഒരു രോഗിയില്‍ നിന്ന് പരമാവധി 2,645 രൂപയാണ് ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിടി കിറ്റുകളുടെ വില മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. എന്‍.എ.ബി.എച്ച് അംഗീകൃത ആശുപത്രികളില്‍ 2,910 രൂപ വരെ ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്കായി രണ്ട് പിപിടി കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ, ഐസിയുവിലാണെങ്കില്‍ അഞ്ച് വരെ ഉപയോഗിക്കാമെന്നും സര്‍ക്കാരിന്‍റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇവയുടെ പരമാവധി വില്പന വില മാത്രമേ സ്വകാര്യ ആശുപത്രികള്‍ ഈടാക്കാന്‍ പാടുള്ളൂ

ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍ രോഗികള്‍ക്ക് ഡിഎംഒ അടക്കമുള്ളവര്‍ക്ക് നേരിട്ടോ, ഇ-മെയില്‍ വഴിയോ പരാതി നല്കാന്‍ സാധിക്കും. അങ്ങനെ ലഭിക്കുന്ന പരാതി പരിശോധിച്ച്, അമിത നിരക്ക് ഈടക്കിയതിന്‍റെ പത്തിരട്ടി പിഴയായി ഈടാക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തക്കുന്നുണ്ട്.

കൊവിഡ്‌ ചികത്സക്ക് കൂടുതല്‍ തുക ഈടാക്കുന്നുവെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തി വിജ്ഞാപനം ഇറക്കിയത്. രജിസ്ട്രേഷന്‍, കിടക്ക, നേഴ്സിങ്ങ് ഫീസ്‌, തുടങ്ങിയവ അടക്കമുള്ള ചിലവുകള്‍ക്ക് ജനറല്‍ വാര്‍ഡില്‍ 2,645 രൂപ മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ വാങ്ങാന്‍ പാടുള്ളൂ. 

സര്‍ക്കാര്‍ തീരുമാനിച്ച നിരക്കില്‍ കൊവിഡ്‌ ചികിത്സ സാധ്യമാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം. മൂന്ന് ഷിഫ്ടുകളായാണ് നേഴ്സുമാര്‍ ജോലി ചെയ്യുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിടി കിറ്റ് ധരിച്ച് ജോലി ചെയ്യാന്‍ സാധിക്കില്ലന്നും സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. 

Contact the author

Web Desk