കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികളായ ഇന്ത്യാക്കാരില്‍ ആദ്യ കൊറോണ കേസാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇയാളുടെ കൊറോണ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസര്ബൈജാന് സ്വദേശിയായ കൊറോണ ബാധിതനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.
പുതുതായി 4- പേര്‍ക്കാണ് കുവൈത്തില്‍ കൊറോണാ ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണം 104- ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.