LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് കൊവിഡ്‌ നിയന്ത്രണാതീതമല്ല, മരണ നിരക്ക് മറച്ച് വെക്കുന്നുവെന്നത് തെറ്റായ ആരോപണം -കെ.കെ ശൈലജ

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ കൊവിഡ്‌ വ്യാപനം നിയന്ത്രാണാതീതമല്ലന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമാവുകയാണ്. കൊവിഡ്‌ ബാധിച്ചുള്ള മരണ നിരക്ക് മറച്ചു വെക്കുവെന്ന ആരോപണം തെറ്റാണ്. എല്ലാ പഞ്ചായത്തുകളില്‍ നിന്നും വ്യക്തമായ കണക്ക് വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ കൂടുതലാണ്. ഐസിയു കിടക്കകള്‍ തികയാതെ വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍  പുതിയതായി ഐസിയു കിടക്കകള്‍ തയ്യാറാക്കുന്നുണ്ട്. അതുപോലെ ഓക്സിജന്‍ ക്ഷാമം വന്ന് രോഗികള്‍ക്ക്  മരണം സംഭവിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വാസ്കിന് പുറമേ കേന്ദ്രത്തിന്‍റെ വാക്സിന്‍ കൂടി ലഭ്യമായാല്‍ ഇപ്പോഴുള്ള ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. 

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍  കഴിഞ്ഞ ദിവസം ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു.. ജനറല്‍ വാര്‍ഡിലുള്ള ഒരു രോഗിയില്‍ നിന്ന് പരമാവധി 2,645 രൂപയാണ് ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിടി കിറ്റുകളുടെ വില മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.എ.ബി.എച്ച് അംഗീകൃത ആശുപത്രികളില്‍ 2,910 രൂപ വരെ ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്കായി രണ്ട് പിപിടി കിറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ, ഐസിയുവിലാണെങ്കില്‍ അഞ്ച് വരെ ഉപയോഗിക്കാമെന്നും സര്‍ക്കാരിന്‍റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. 

Contact the author

Web Desk