LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യയുടെ ആവശ്യപ്രകാരം കൊവിഡ് രോ​ഗിയുടെ മൃതദേഹം ആംബുലൻസ് ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചു

ആന്ധ്രയിൽ കൊവിഡ് രോ​ഗിയുടെ മൃതദേഹം സർക്കാർ ആംബുലൻസ് ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചു. കൃഷ്ണ ജില്ലയിലാണ് സംഭവം. ആംബുലൻസിന്റെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃത​ദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു. തിരുവൂരു മുനുകുല്ല സ്വദേശി ഷെയ്ക്ക് സുഭാനി (40)യുടെ മൃതദേഹമാണ് റോഡിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രാജുഗുഡെം സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് സുഭാനിയെ ആംബുലൻസിൽ തിരുവൂരിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. തിരുവൂരിലെത്തിയപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.  

മൃതദേഹം റോഡിൽ ഇറക്കാൻ  ബന്ധുക്കൾ  രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതേസമയം, ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം മൃതദേഹം പൊതുജനാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചതായാണ് ആരോ​ഗ്യ വകുപ്പ് അധികൃതർ കരുതിയത്. പിന്നീട് സംഭവം വിവാദമായപ്പോഴാണ് മൃതദേഹം വഴിയിൽ ഉപേക്ഷിച്ച വിവരം ആരോ​ഗ്യവകുപ്പ് അറിയുന്നത്. മൃത​ദേഹം ഏറ്റെുടത്ത പൊലീസ് മൃത​ദേഹം സംസ്കരിച്ചു.

Contact the author

National Desk