LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക്  സാധ്യത കൂടുതലെന്ന് പുതിയ പഠനം. അമിതവണ്ണം മൂലമുണ്ടാകുന്ന ജീവിത ശൈലി പ്രശ്നങ്ങളായ അതി രക്തസമ്മർദ്ദവും, രക്തത്തിലെ ഉയർന്ന കൊളെസ്ട്രോളിൻ്റെ അളവ് കൂടുമ്പോഴുമാണ് പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതല്‍.

ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ്  പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അമിതവണ്ണമുള്ള പെൺകുട്ടികളിൽ സാധാരണ പെൺകുട്ടികളെ അപേക്ഷിച്ച് ലിപിഡ് പ്രൊഫൈൽ വ്യതിയാനങ്ങൾ പ്രകടമാണെന്നും ഇവരിൽ പ്രായമാകുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക്  സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

അമിത വണ്ണമുള്ള ആണ്‍കുട്ടികളില്‍, ആൺകുട്ടികളെ അപേക്ഷിച്ച് ലിപിഡ് പ്രൊഫൈലിൽ കാര്യമായ വ്യത്യാസങ്ങൾ പരീക്ഷണത്തില്‍ പ്രകടമായിട്ടില്ല. കുട്ടികളിലെ അമിത വണ്ണം ശാസ്ത്രജ്ഞർക്കും ആരോഗ്യ പ്രവർത്തകർക്കും പുതിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. 2016- ലെ ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 5 മുതൽ 19 വയസ്സു വരെയുള്ള കുട്ടികളിൽ ഏകദേശം 34 കോടിയോളം കുട്ടികളെങ്കിലും അമിതവണ്ണം ഉള്ളവരാണ്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More