LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

തന്റെ പുതിയ ചിത്രമായ രാധേയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ കാണരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച്  സൂപ്പർ താരം. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിൽ നിരാശനാണെന്നും സൽമാൻ ഖാൻ പറഞ്ഞു. വ്യാജ പതിപ്പുകൾ കണ്ട് കുഴപ്പത്തിലാകരുതെന്നും സൽമാൻ ആരാധകരെ ഉപദേശിച്ചു. ചിത്രത്തിന്റെ വ്യാജ  പതിപ്പ് കാണുന്നതിനെതിരായ മുന്നറിയിപ്പ് താരം ട്വിറ്ററിൽ പങ്കുവെച്ചു. 249 രൂപക്ക് ചിത്രം കാണാനുള്ള അവസരമുള്ളപ്പോൾ അനധികൃതമായി ചില സൈറ്റുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ​ഗുരുതരമായ കുറ്റമാണ്. ഇത്തരം സൈറ്റുകൾക്കെതിരെ സൈബർ സെൽ കർശനമായ നടപടി എടുക്കും- സൽമാൻ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു.

രാധെ മോസ്റ്റ് വാണ്ടഡ് ബായ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ​പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൽമാൻ ഖാൻ എത്തുന്നത്. ദിഷ പതാനിയാണ് നായിക. ജാക്കി ഷ്രോഫ്, രൺദീപ് ഹൂഡ എന്നിവരും അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ സുഹൈൽ ഖാൻ റീൽ ലൈഫ് പ്രോഡക്ഷൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 2021 മെയ് 13 നാണ് ചിത്രം റിലീസ് ചെയ്തത്.  40 ഓളം രാജ്യങ്ങളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.  ZEEPlex, Zee5 OTT പ്ലാറ്റ്‌ഫോമിലും, ഡിടിഎച്ചുകളിലും ചിത്രം ലഭ്യമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More