LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച് പൊലീസിന്റെ ക്രൂരത

ചിക്ക്മഗളൂര്‍: കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച് കര്‍ണാടകയിലെ ചിക്ക്മഗളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ ക്രൂരത. തന്നെ മൂത്രം കുടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  യുവാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് ഗ്രാമവാസികള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് മെയ് 10-നാണ് പുനിത് കെഎല്‍ എന്ന യുവാവിനെ ഗോണീബീഡ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂറോളം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുകയും , വെളളം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച സബ് ഇന്‍സ്‌പെക്ടര്‍ പുനിതിനെ പിടിച്ചുവച്ച് ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരാളോട് പുനിതിന്റെ വായയിലേക്ക് മൂത്രമൊഴിക്കാനാവശ്യപ്പെടുകയായിരുന്നു. മോഷണക്കേസില്‍ അറസ്റ്റിലായ ചേതന്‍ എന്നയാള്‍ ആദ്യം വിസമ്മതിച്ചെങ്കിലും പൊലീസ് അയാളെ ഭീഷണിപ്പെടുത്തി മൂത്രം തന്റെ വായയിലേക്ക് ഒഴിപ്പിക്കുകയായിരുന്നുവെന്ന് പുനീത് മാധ്യമങ്ങളോട് പറഞ്ഞു.

തറയില്‍ വീണ മൂത്രം നക്കിയെടുക്കാനും പൊലീസ് ആവശ്യപ്പെട്ടു. തനിക്കെതിരെ അസഭ്യം പറയുകയും ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രാഥമിക അന്വേഷണണത്തിന് ഉത്തരവിട്ടതായി ചിക്കമഗളൂരു പൊലീസ് സൂപ്രണ്ട് അക്ഷയ് ഹകെയ് പറഞ്ഞു.  കുറ്റാരോപിതനായ സബ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്.

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

National Desk