LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം മ്യൂസിയത്തില്‍ !

ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം യുകെയിലെ മ്യൂസിയത്തില്‍. യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ റിസോഴ്‌സ് സെന്ററിലാണ് നിലവില്‍ ഈ മനുഷ്യവിസര്‍ജ്ജ്യം പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 20 സെന്റീമീറ്റര്‍ നീളവും അഞ്ച് സെന്റീമീറ്റര്‍ വീതിയുമുളള ഈ മനുഷ്യവിസര്‍ജ്ജ്യം ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കടല്‍ സഞ്ചാരിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ യോര്‍ക്ക് എന്നാണ് ഈ മനുഷ്യാവശിഷ്ടം അറിയപ്പെടുന്നത്. ലോയ്ഡ് ബാങ്ക് കോപ്രോലൈറ്റ് എന്നും ഇതിനെ വിളിക്കാറുണ്ട്.

1972-ല്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ യോര്‍ക്കിലെ ലെയ്ഡ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നാണ് ഈ മനുഷ്യവിസര്‍ജ്ജ്യം കണ്ടെത്തിയത്. ഈ വിസര്‍ജ്ജ്യത്തില്‍ പ്രധാനമായും ബ്രഡും മാംസവുമാണ് അടങ്ങിയിരിക്കുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഒരുപാട് നാള്‍ മലവിസര്‍ജനം നടത്താതിരുന്നതിനുശേഷം പുറത്തുവന്ന അവശിഷ്ടമായതിനാലാണ് അതിന് വലിപ്പം കൂടിയതെന്നും ഗവേഷകര്‍ പറയുന്നു.

2003-ല്‍ ഈ വിസര്‍ജ്ജ്യത്തിന് ഒരപകടം പറ്റിയിരുന്നു. മ്യൂസിയത്തിലെത്തിയ സ്‌കൂള്‍ സംഘത്തിലെ അധ്യാപകന്റെ കയ്യില്‍ നിന്ന് വീണ് വിസര്‍ജ്ജ്യം  ഉടയുകയുണ്ടായി. എന്നാല്‍ പിന്നീട് മ്യൂസിയം ഉദ്യോഗസ്ഥര്‍ക്ക് അതിനെ പഴയ രൂപത്തിലേക്ക് മാറ്റാന്‍ സാധിച്ചു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 4 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More