LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ 40 ലക്ഷം കൊവിഡ്‌ മരണങ്ങള്‍ ഉണ്ടാകാമെന്ന് ന്യൂയോര്‍ക്ക് ടൈംസ്‌

ഡല്‍ഹി: രാജ്യത്ത് 40 ലക്ഷത്തിലധികം കൊവിഡ്‌ മരണങ്ങള്‍ ഉണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്‌. കൊവിഡ്‌ രണ്ടാം തരംഗത്തിന്‍റെ വിവിധ വശങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മരണ റെക്കോര്‍ഡ്‌ സൂക്ഷിക്കല്‍, പരിശോധന എന്നിവയില്‍  കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി വിദഗ്ദരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്. വിശദമായുള്ള കൊവിഡ്‌ കണക്കുകള്‍ മനസിലാക്കണമെങ്കില്‍ എല്ലാവരിലും ആന്‍റിജന്‍ ടെസ്റ്റ്‌ നടത്തണം. എങ്കില്‍ മാത്രമേ വ്യക്തമായ കണക്കുകള്‍ പുറത്ത് വരികയുള്ളു. പരിമിതിക്കുള്ളിലും കൃതമായ  കണക്കുകള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജി അസോസിയേറ്റ് പ്രൊഫസർ ഡാൻ വെയ്ൻ‌ബെർഗർ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത് 235,738 പുതിയ കേസുകളാണ്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 35,323,455 ആണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത് 4,802 കൊവിഡ്‌ മരണങ്ങളാണ്. 




Contact the author

Web Desk