LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല; പ്രധാനമന്ത്രിയോട് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശക്തമായി രംഗത്തുവന്നു. ചീഫ് സെക്രട്ടറി സെക്രട്ടറി അലാപന്‍ ബാനര്‍ജിയെ ഒരുകാരണവശാലും കേന്ദ്ര സര്‍വീസിലേക്ക് വിട്ടുതരാനാവില്ലെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.  ഏകപക്ഷീയമായി ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചുവെന്നും മമത കത്തില്‍ പറഞ്ഞു.ക്ഷീയമായി ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര നടപടി തന്നെ ഞെട്ടിച്ചുവെന്നും മമത കത്തില്‍ പറഞ്ഞു.

വളരെ പ്രതികൂലമായ ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ തിരികെ വിളിക്കുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അത്തരത്തില്‍ ഒരു നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകില്ല എന്നാണ് തന്റെ പ്രതീക്ഷയെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. അലാപന്‍ ബാനര്‍ജിയെപ്പോലുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം ബംഗാളിന് ഇപ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് അദ്ദേഹത്തെ വിട്ടയക്കില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിഎഴുതിയ കത്ത്.

ഇന്ന് (തിങ്കള്‍) ഡല്‍ഹിയില്‍ ഹാജരാകണമെന്നായിരുന്നു പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഉത്തരവ്. എന്നാല്‍ അദ്ദേഹത്തെ അയക്കുന്നില്ല എന്നും കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞ മമതാ ബാനര്‍ജി ഉറച്ച നിലപാടെടുത്തതോടെ കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം 'യാസ്' ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പശ്ചിമ ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ 30 മിനുട്ടോളം സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി കാത്തുനിര്‍ത്തിച്ചതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിലാണ് 15 മിനുട്ടോളം നീണ്ട ചര്‍ച്ച മമത നടത്തിയത്. തിടുക്കത്തില്‍ എത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും മറ്റ് തിരക്കിട്ട പരിപാടികള്‍ ഉണ്ട് എന്ന് പറഞ്ഞ് സ്ഥലം വിടുകയാണ് ഉണ്ടായത്. ഇതിന് തൊട്ടുപിറകെയാണ് ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. അതിനെക്കൂടി വെല്ലുവിളിക്കുന്ന സമീപനം സ്വീകരിച്ചതോടെ ഇരു സര്‍ക്കാരുകളും തമ്മില്‍ പ്രത്യക്ഷ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

Contact the author

National Desk