LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി; ഇടം നേടിയത് 9 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപിമാരുടെ പട്ടിക സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പട്ടിക ചുരുക്കിയത്. സംസ്ഥാനത്തെ പോലീസ് മേധാവിയായി തെരഞ്ഞെടുക്കുന്നതിന് 12 പേര്‍ അടങ്ങുന്ന ലിസ്റ്റായിരുന്നു കേന്ദ്രത്തിന് കൈമാറിയത്. എന്നാല്‍ സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാകാത്തവരെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ 9 പേരുടെ പേരുകളാണ് പുതിയതായി പൊതുഭരണ വകുപ്പ് കേന്ദ്രത്തിന് കൈമാറിയത്. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ അടക്കമുള്ളവര്‍ പുതിയ പട്ടികയിലുമുണ്ട്. ഇവരില്‍ ഒരാളായിരിക്കും അടുത്ത പോലീസ് മേധാവിയാകാനുള്ള സാധ്യത.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ ഡിജിപി ലോക്നാഥ്‌ ബഹ്റ ജൂലൈ 30 ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് മൂന്ന് പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കുകയും, അതില്‍ നിന്ന് ഒരാളെയായിരിക്കും പുതിയ ഡിജിപിയായി കേരള സര്‍ക്കാര്‍ തെരഞ്ഞെടുക്കുക. 

Contact the author

Web Desk