LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അതിന് ഞാന്‍ മരിക്കണം'; ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് കബില്‍ സിബലിന്റെ മറുപടി

ഡല്‍ഹി: ജിതിന്‍ പ്രസാദയെപ്പോലെ താങ്കളും ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതിന് ഞാന്‍ മരിക്കണം' എന്ന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച് വിമതശബ്ദമുയര്‍ത്തിയ 23 നേതാക്കളിലൊരാളായിരുന്നു ജിതിന്‍ പ്രസാദ. ഇതോടെയാണ് വിമത ശബ്ടമുയര്‍ത്തിയ  നേതാക്കളില്‍ പ്രധാനിയായ കബില്‍ സിബലിനോട് കോണ്‍ഗ്രസ് വിടുമോയെന്ന ചോദ്യം ഉയര്‍ന്നത്.

'പാര്‍ട്ടി നേതൃത്വം എന്ത് ചെയ്തു ചെയ്തില്ല എന്നതിനെക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങളെടുക്കുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. ബിജെപിയാണ് വിജയിക്കുക എന്നു കരുതിയാണ് ചിലര്‍ അങ്ങോട്ടേക്ക് പോകുന്നത്. പശ്ചിമബംഗാളില്‍ നാം അത് കണ്ടതാണ്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താല്‍പ്പര്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം ഇതുതന്നെയാണ് സംഭവിച്ചത്' കബില്‍ സിബല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കേന്ദ്രമന്ത്രിയായ ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. യുപിയില്‍ ബ്രാഹ്മണവിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുളള കുടുംബമാണ് ജിതിന്‍ പ്രസാദയുടേത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുമുന്നോടിയായാണ് ജിതിന്‍ പ്രസാദയുടെ നീക്കം. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ.

Contact the author

Web Desk