LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തി റെയില്‍വേ

കൊറോണ വൈറസിനെതിരെയുള്ള (കോവിഡ് -19) പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നുമുതല്‍ രാജ്യത്തെ 250 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് വില 10-ൽ നിന്ന് 50 രൂപയായി ഉയർത്തി. പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കാൻ സോണൽ റെയിൽവേ തീരുമാനിച്ചതായി റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈ, വഡോദ്ര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ് നഗർ തുടങ്ങിയ സ്ഥലങ്ങളിലെ റെയിൽ‌വേ സ്റ്റേഷനുകളിലെ  പ്ലാറ്റ്ഫോം ടിക്കറ്റ് വില നേരത്തെതന്നെ 50 രൂപയാക്കിയിരുന്നു.

റെയിൽ‌വേ പരിസരത്ത് കൂടുതൽ ആളുകൾ കയറുന്നതിനെതിരെയുള്ള ഒരു താല്‍കാലിക നടപടി മാത്രമാണിതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ പ്ലാറ്റ്‌ഫോമിലെ തിരക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി നിരക്ക് 10 രൂപയിൽ കൂടുതലാക്കാൻ 2015 മാർച്ചിൽതന്നെ റെയിൽ‌വേ ഡിവിഷണൽ റെയിൽ‌വേ മാനേജർ‌മാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Contact the author

National Desk