LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആദ്യം സത്യപ്രതിജ്ഞ, പിന്നെ പ്രതികരണം - ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌

ഗുവാഹത്തി: തേടിയെത്തിയ രാജ്യസഭാ അംഗത്വം സ്വീകരിക്കുമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ പറഞ്ഞു. എന്തുകൊണ്ട് രാജ്യസാഭാ അംഗത്വം സ്വീകരിക്കുന്നു എന്നാ കാര്യം പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാന്‍ നാളെ മിക്കവാറും ഡല്‍ഹിക്ക് പോകും.ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, അതിനു ശേഷം എന്തു കൊണ്ട് ഇത് സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം.''- ഗൊഗോയ്‌ പറഞ്ഞു കഴിഞ്ഞ നവംബറില്‍ വിരമിച്ച മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ആണ് രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്തത്.

അയോധ്യ വിധിയാണ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ അവസാനം വിധി പറഞ്ഞ കേസ്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിലും ഗൊഗോയ്‌ അത് സ്വീകരിക്കുന്നതിലും വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ മാധ്യമങ്ങള്‍ക്ക് വിശദമായ അഭിമുഖം വാഗ്ദാനം ചെയ്തിരിക്കുന്നത്.


Contact the author

national desk