LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വനിതകള്‍ക്ക് നാവിക സേനയില്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരാവാം - സുപ്രീം കോടതി

ഡല്‍ഹി: നാവിക സേനയില്‍ വരുന്ന മൂന്നു മാസത്തിനകം വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥ നിയമനം നല്‍കാതിരിക്കുന്നത് കടുത്ത നീതി നിഷേധമാണെന്ന് സുപ്രീം കോടതി. കരസേനയിലും നാവിക സേനയിലും വനിതകള്‍ക്ക്  കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരാവാന്‍ അവസരം നല്‍കണം. കരസേനയിലെ പോലെ നാവിക സേനയിലും വനിതകള്‍ക്ക് തുല്യതക്കുള്ള അവകാശമുണ്ടെന്നും അടുത്ത മൂന്നു മാസത്തിനകം ഇത് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.,

സേനയില്‍ ലിംഗ വിവേചനം പാടില്ല. രാജ്യത്തിന്‌ വേണ്ടി സേവനം ചെയ്യുന്ന വനിതാ സേനാ അംഗങ്ങള്‍ക്ക് സ്ഥിരം കമ്മീഷന്‍ഡ് പദവി അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്നും കോടതി വ്യക്തമാക്കി. പുരുഷ നാവികരെക്കള്‍ നൈപുണ്യം വനിതാ നാവികര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ തുല്യമായി ഇരുകൂട്ടരെയും പരിഗണിക്കണം.

നിലവില്‍ 14-വര്ഷം വരെ മാത്രമേ വനിതകള്‍ക്ക് സേനയില്‍ തുടരാന്‍ സാധിക്കൂ. സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥ നിയമനം നല്‍കുന്നതോടെ പുരുഷ സേനാ അംഗങ്ങളെ പോലെ റിട്ടയര്‍മെന്‍റു പ്രായം വരെ സേനയില്‍ തുടരാം.

Contact the author

national desk