LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ഇന്ന് 67,208 പുതിയ കൊവിഡ്‌ കേസുകള്‍

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 67,208 പുതിയ കേസുകളും, 2,330 മരണവുമാണ്. 1,03,570 പേര്‍ രോഗമുക്തി നേടി. എന്നാല്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട്‌  ചെയ്തിരിക്കുന്നത്.  

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 13,720 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 10,448 ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 10,107, കര്‍ണാടകയില്‍ 7,345 ആളുകള്‍ക്കും രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 5000 ത്തില്‍ താഴെയാണ് രോഗികളുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് കൊവിഡ്‌ വ്യാപനത്തിന്‍റെ തോത് 85 ശതമാനത്തിലധികം കുറവാണ് റിപ്പോര്‍ട്ട്‌ ചെയ്യ്തത്. മെയ് 7 മുതല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത പല ജില്ലകളിലും രോഗ വ്യാപനം നിയന്ത്രണവിധേയമായി. നൂറില്‍ കുറവ് കൊവിഡ്‌ രോഗികളുള്ള 531 ജില്ലകള്‍ രാജ്യത്ത് നിലവിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More