LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

5.2 കിലോ ഭാരമുള്ള നവജാത ശിശുവിന് ജന്മം നൽകി അസം സ്വദേശിനി

അസമിലെ സിൽ‌ചാറിൽ യുവതി 5.2 കിലോഗ്രാം ഭാരമുള്ള ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സംസ്ഥാനത്ത് ജനിക്കുന്ന ഏറ്റവും ഭാരം കൂടിയ കുഞ്ഞാണ് ഇത്.  സിൽചാറിലെ സതീന്ദ്ര മോഹൻ ദേവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.  ജയ ദാസ്- ബാദൽ ദാസ് ദമ്പതികളുടെ കുഞ്ഞാണ് ഇത്. ഇവരുടെ രണ്ടാമത്തെ കുട്ടിയാണിത്, അവരുടെ ആദ്യത്തെ കുട്ടി ജനനസമയത്ത് 3.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 

ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരുടെ സംഘം  ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാം തൂക്കമുണ്ടെന്ന് പ്രസവത്തിന് മുമ്പ് ഡോക്ടർമാർ അറിഞ്ഞിരുന്നില്ല. മെയ് 29 നായിരുന്നു പ്രസവ തീയതി. കൊവിഡിനെ തുടർന്ന് ​ബാദൽ ദാസിനെ വൈകിയാണ് വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആസാമിലെ നവജാതശിശുക്കളുടെ ശരാശരി ഭാരം  2.5 കിലോഗ്രാം ആണ്. മുമ്പ് 4 കിലോഗ്രാം ഭാരമുള്ള നവജാതശിശുക്കൾ ജനിച്ചിരുന്നു.   

Contact the author

Web Desk