LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഞ്ഞു ഹോളിയുടെ ചികിത്സക്കായി ലോക ടെസ്റ്റ് ചാമ്പൻഷിപ്പിൽ ധരിച്ച ടീ ഷർട്ട് ലേലത്തിൽ വെച്ച് ക്രിക്കറ്റ് താരം

ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ധരിച്ച ടീ ഷർട്ട് ലേലം ചെയ്യുന്നു. അർബുദ ​രോ​ഗം ബാധിച്ച ഹോളി ബീറ്റി എന്ന എട്ട് വയസുകാരിയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിനായാണ് ഷർട്ട് ലേലം ചെയ്യുന്നത്. ന്യൂറോബ്ലാസ്റ്റോമ എന്ന അപൂർവ വിഭാ​ഗത്തൽപ്പെട്ട അർബുദമാണ് ഹോളിയെ ബാധിച്ചിരിക്കുന്നത്. 3 വർഷം മുമ്പാണ് രോ​ഗബാധ കണ്ടെത്തിയത്.  സൗത്തിയുടെ ടീഷർട്ടിൽ ലോക കിരീടം നേടിയ കീവീസ് ടീം അം​​ഗങ്ങൾ ഒപ്പു വെച്ചിട്ടുണ്ട്.  ചികിത്സക്കായി പണം സമാഹരിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളിൽ നിന്നാണ് ഹോളിയെ കുറിച്ച് സൗത്തി ആദ്യം അറിയുന്നത്.

അർബുദത്തിനെതിരായ ഹോളിയുടെയും  കുടുംബത്തിന്റെയും പോരാട്ടത്തിൽ തന്റെ പിന്തുണ സഹായകരമാവുമെന്നാണ് കരുതുന്നതെന്ന് സൗത്തി പറഞ്ഞു. ഒരു  രക്ഷകർത്താവ് എന്ന നിലയിലും ആ പോരാട്ടത്തെ താൻ പിന്തുണക്കുകയാണെന്നും സൗത്തി പറഞ്ഞു.വലുതോ ചെറുതോ ആയ ഏതൊരു ലേലവും വളരെയധികം വിലമതിക്കപ്പെടുന്നും സൗത്തി കൂട്ടിച്ചേർത്തു.

ടീഷർട്ടിന് ഇതുവരെ 199 ലേലവിളികളാണ് വന്നത്. 43,100 ഡോളറാണ് ഇതുവരെ കിട്ടിയ ഏറ്റവും ഉയർന്ന ലേല തുക. അടുത്ത മാസം 8 എട്ടുവരെയാണ് ലേലം. ഇന്ത്യയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചരിത്ര ജയം നേടി നാട്ടിൽ തിരിച്ചെത്തിയ സൗത്തി ഇൻസുലേഷൻ ക്വാറന്റൈനിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More